തിരുവനന്തപുരം: ഇടതുമുന്നണി നേതാവ് ആറ്റിപ്ര സദാനന്ദന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു. സദാനന്ദനുമായി അടുപ്പം അടിയന്തരാവസ്ഥക്കാലം മുതലാണ് തുടങ്ങുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു നെയ്ത്ത് തൊഴിലാളിയായിരുന്നു അദ്ദേഹം. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി യൂണിയനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് ട്രേഡ് യൂണിയനിലേക്കും പാർട്ടിയിലേക്കും കടന്നു വരികയായിരുന്നു അദ്ദേഹം. ശ്രീനാരായണമെമ്മോറിയൽ ലൈബ്രറിയുടെ ദീർഘകാലത്തെ പ്രസിഡന്റും പ്രവർത്തകനുമായിരുന്നു. ലാളിത്യമാർന്ന വ്യക്തിയായിരുന്നു ആറ്റിപ്ര സദാനന്ദൻ. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ നഷ്ടമാണീ വിയോഗം - അനുശോചനസന്ദേശത്തിൽ പറഞ്ഞു.