എൻ. നാഗപ്പൻ നായർ
കരമന : നെടുങ്കാട് അശ്വതിയിൽ എൻ. നാഗപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: കെ. രാധാബായി. മക്കൾ: ജയശ്രീ, ഹരികുമാർ, രാജശ്രീ. മരുമക്കൾ : എൻ. ഗിരിധരൻ, കെ. ദേവി, എസ്. സുരേഷ് കുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച വൈകിട്ട് 5 ശാന്തികവാടത്തിൽ.
ദേവദാസ്
കല്ലറ : റിട്ട. എഫ്.എ.സി.ടി ജീവനക്കാരനും എസ്.എൻ.ഡി.പി കല്ലറ ശാഖയുടെ മുൻ സെക്രട്ടറിയുമായിരുന്ന തുമ്പോട് വെട്ടുവിള ഉഷസിൽ ദേവദാസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അംബിക. മക്കൾ: രാജീവ്, റീന. മരുമക്കൾ: മായ, ബേബി.
എൻ. രത്നരാജ്
കാഞ്ഞിരംകുളം : പെരുന്താന്നി സ്കൈലാബ് ഭവനിൽ സുവിശേഷകനും ജീസസ്സ് സേവ്സ് മിനിസ്ട്രിയുടെ സ്ഥാപകനുമായ പാസ്റ്റർ എൻ. രത്നരാജ് (70) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: പാസ്റ്റർ റെജി, രാജി, രഞ്ജിത്ത്. മരുമക്കൾ : സിസ്റ്റർ ദിവ്യ, ചിച്ചു, വിജി. സംസ്കാരം ശുശ്രൂഷ രാവിലെ 9ന് കാഞ്ഞിരംകുളത്ത്.
എൽ. പങ്കജാക്ഷി അമ്മ
തച്ചോട്ടുകാവ് : തച്ചോട്ടുകാവ് കുന്നിൻമുകൾ പ്രശാന്തിയിൽ (എം.ആർ.എ ബി 289) സദാശിവൻ നായരുടെ (എക്സ്. മലയിൻകീഴ് സർവീസ് സഹ. ബാങ്ക്) ഇളയമ്മ എൽ. പങ്കജാക്ഷി അമ്മ (86) നിര്യാതയായി.