പാറശാല: നിർമ്മൽ കൃഷണ തട്ടിപ്പിനെതിരെയുള്ള കേസിൽ നിർമ്മലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകി. നിക്ഷേപകരുടെ തുകകൾ മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന വ്യവസ്ഥയോടെയാണ് മധുര കോടതി പ്രതികളായ നിർമ്മലനും മറ്റ് പതിനേഴ് പേർക്കും ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ തുകകൾ മടക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കാത്തത് കാരണം ജാമ്യ വ്യവസ്ഥകൾ ലംഘച്ചിതായി കാട്ടിയാണ് ഹർജി നൽകിയത്. കഴിഞ്ഞ വിചാരണ വേളയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കേസിന്റെ വിവരങ്ങളെല്ലാം കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും ചില രേഖകൾ മാത്രമാണ് ഹാജരാക്കിയത്.നിർമ്മലൻ കോടതിയിൽ സമർപ്പിപ്പിച്ചിട്ടുള്ള ബാദ്ധ്യതയായ 610 കോടിയുടെ നിക്ഷേപകരുടെവിവരങ്ങൾ,തമിഴ്‌നാട്ടിലും കേരളത്തിലുമായി കോടതികളിൽ ഇരട്ടിപ്പിച്ച് കാണിച്ചിട്ടുള്ള രേഖകൾ സ്വത്തുവകകളുടെ രേഖകൾ മറ്റുചില സുപ്രധാന രേഖകൾ എന്നിവ ചില നിക്ഷേപകർ ശേഖരിച്ച് കോടതിക്ക് കൈമാറിയിരുന്നു. ഈ വിവരങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് കോടതിയുടെ പുതിയ വിധി.