തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'നവകേരളീയം കുടിശിക നിവാരണം 2020' എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സഹകരണ അർബൻ ബാങ്കിൽ അദാലത്ത് നടത്തുന്നതാണ്. പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ അതത് ശാഖാ മാനേജർ മുൻപാകെ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ബാങ്ക് പ്രസിഡന്റ് എം. ശ്രീകണ്ഠൻ നായർ അറിയിച്ചു.