ddd

നെയ്യാ​റ്റിൻകര: ബസിടിച്ച് ചികിത്സയിലായിരുന്ന പെൻഷണേഴ്സ് യൂണിയൻ നേതാവ് മരിച്ചു. നെയ്യാ​റ്റിൻകര ഊരൂട്ടുകാല ജി.ആർ റോഡിൽ തിരുവാതിരയിൽ ഹോമിയോ വകുപ്പ് റിട്ട. ജീവനക്കാരൻ എ. രാജയ്യൻ (68) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച്മണിയോടെ കൃഷ്ണപുരം ഗ്രാമം ജംഗ്ഷനിലാണ് അപകടം നടന്നത്.

അമരവിളയിൽ പെൻഷണേഴ്സ് യൂണിയൻ സമ്മേളനം കഴിഞ്ഞ് സഹപ്രവർത്തകനായ പ്രദീപിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ തിരുവനന്തപുരത്തേക്ക് അമിതവേഗതയിൽ പോയ തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

തുടർന്ന് റോഡിലേക്ക് വീണ രാജയ്യന്റെ പുറത്തുകൂടി ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജയ്യൻ കേരളാ സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ നെയ്യാ​റ്റിൻകര ബ്ലോക്ക് ട്രഷററാണ് .സി.പി.എം ഊരൂട്ടുകാല ബ്രാഞ്ച് സെക്രട്ടറിയും പുരോഗമന കലാ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമാണ്. മൃതദേഹം പോസ്​റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. ഭാര്യ :ജെ. സരോജം. മക്കൾ : എസ്.ആർ. ബിന്ദുറാണി, എസ്.ആർ. ബീനാറാണി (ഗവ.എംപ്ലോയീസ് സഹകരണ സംഘം), എസ്.ആർ. സീനാകുമാരി. മരുമക്കൾ: ആർ. രാമകൃഷ്ണൻ (ജി.എസ്.ടി കൊല്ലം), എ. വിവിൻകുമാർ (മെഡിക്കൽ റപ്രസന്റേ​റ്റീവ്), എസ്. സുനിൽ (ഗൾഫ്). സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.