liverpool
liverpool

ലീഡുയർത്തി ലിവർപൂൾ തേരോട്ടം

2-0 ത്തിന് വെസ്റ്റ് ഹാമിനെ കീഴടക്കി

19 പോയിന്റിന്റെ ലീഡ്

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ പോയിന്റ് നിലയിലെ ഒന്നാമന്മാരായ ലിവർപൂൾ ലീഡ് 19 പോയിന്റാക്കി ഉയർത്തി.

വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ മുഹമ്മദ് സലായും ഒാക്‌സലൈഡ് ചേമ്പർ ലൈനും നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. 35-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു സലായുടെ ഗോൾ 52-ാം മിനിട്ടിൽ ഒാക്‌സലൈഡ് ചേമ്പർ ലൈൻ രണ്ടാംഗോളും നേടി.

ഇതോടെ ലിവർപൂളിന് 24 മത്സരങ്ങളിൽനിന്ന് 70 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 51 പോയിന്റാണുള്ളത്. ലെസറ്റർ സിറ്റി (48 പോയിന്റ്), ചെൽസി (40), മാഞ്ചസ്റ്റർ യുണൈറ്റഡ് (34) എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

ഇൗ സീസൺ പ്രിമിയർ ലീഗിൽ നേരിട്ട എല്ലാ ടീമുകളെയും തോൽപ്പിച്ച റെക്കാഡുമായി ലിവർ പൂൾ ആദ്യമായാണ് ലിവർപൂൾ ഇൗ നേട്ടം കൈവരിക്കുന്നത്.

ജയം യുണൈറ്റഡിന്, ഫൈനൽ സിറ്റിക്ക്

മാഞ്ചസ്റ്റർ : ഇംഗ്ളീഷ് ലീഗ് കപ്പിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റുവെങ്കിലും ആദ്യപദത്തിലെ 3-1 ന്റെ വിജയത്തിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തി.

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് യുണൈറ്റഡ് വിജയിച്ചത്. 35-ാം മിനിട്ടിൽ നെമാഞ്ചവിദിക്കാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്.

ആസ്റ്റൺ വില്ലയാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. നിലവിലെ ലീഗ് കപ്പ് ചാമ്പ്യൻമാരാണ് സിറ്റി.