തിരുവനന്തപുരം:ബി.ജെ.പി പേട്ട ഏരിയാകമ്മിറ്റി പേട്ട ജംഗ്ഷനിൽ നടത്തിയ ജനജാഗ്രതാ സംഗമം മഹിളാമോർച്ച സംസ്ഥാനാദ്ധ്യക്ഷ വി.ടി.രമ ഉദ്ഘാടനം ചെയ്തു.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.കുമ്മനം രാജശേഖരൻ,ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്,വഴയില ഉണ്ണി,രാജീവ്,കൗൺസിലർ ഹിമാസജി,ചിഞ്ചു ടീച്ചർ,പേട്ട ഏരിയാ പ്രസിഡന്റ് ബിജുമൂലയിൽ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് ചാക്ക ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പേട്ട ജംഗ്ഷനിൽ സമാപിച്ചു.