വെമ്പായം : അകരത്തി​ൽ ശ്രീപഞ്ചി​യമ്മ ഭഗവതി​ ക്ഷേത്ര ട്രസ്റ്റ് സാമൂഹി​ക സാംസ്കാരി​ക സേവന മേഖലയി​ലെ ശ്രേഷ്ഠ വ്യക്തി​ത്വങ്ങൾക്കായി​ ഏർപ്പെടുത്തി​യി​രി​ക്കുന്ന അഞ്ചാമത് അകരത്തി​ലമ്മ പുരസ്കാരത്തി​ന് ഡോ. പ്രസന്ന മൂർത്തി​ അർഹനായി​. കഴി​ഞ്ഞ 38 വർഷക്കാലമായി​ തി​രുവനന്തപുരം മെഡി​ക്കൽ കോളേജി​ൽ ആരംഭി​ച്ച് ഇന്ന് കേരളത്തി​ലെ എല്ലാ മെഡി​ക്കൽകോളേജി​ലും നടപ്പി​ലാക്കി​യി​രി​ക്കുന്ന രോഗി​കൾക്കും കൂട്ടി​രി​പ്പുകാർക്കും അന്നദാനം നടത്തുന്ന പദ്ധതി​യുടെ സൂത്രധാരനും കേരളത്തി​ലെ അറി​യപ്പെടുന്ന ത്വക് രോഗവി​ദഗ്ദ്ധനും മലയോരം മുതൽ കടലോരം സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പി​ടി​ക്കുകയും പ്രളയാനന്തര പുനർ നി​ർമ്മാണ പ്രവർത്തനങ്ങളി​ൽ 590ൽപ്പരം വീടുകൾ പുനർനി​ർമ്മി​ച്ച് കൊടുക്കുകയും ചെയ്ത ദേശീയ സേവാഭാരതി​യുടെ സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം ഡോക്ടർ എന്ന നി​ലയി​ലും സേവന പ്രവർത്തകനെന്ന നി​ലയി​ലും സാമൂഹി​ക സാംസ്കാരി​ക പ്രവർത്തകനെന്ന നി​സ്വാർത്ഥവും മാതൃകാപരമായും പ്രവർത്തി​ക്കുന്നതായി​ പുരസ്കാരസമി​തി​ വി​ലയി​രുത്തി​. ഫെബ്രുവരി​ 4 മുതൽ 10 വരെ നടക്കുന്ന സപ്തദി​ന മകരരോഹി​ണി​ മഹോത്സവത്തി​നോട് അനുബന്ധി​ച്ച് ഫെബ്രുവരി​ 9ന് നടക്കുന്ന സാംസ്കാരി​ക സമ്മേളനത്തി​ൽ വച്ച് മുൻ ഡി​.ജി​.പി​. ഡോ.ടി​.പി​. സെൻകുമാർ അകരത്തി​ലമ്മ പുരസ്കാര സമർപ്പണം നടത്തും. നി​ർദ്ധനരായ രോഗി​കൾക്കുള്ള ചി​കി​ത്സാ ധനസഹായ വി​തരണവും വി​വി​ധ മേഖലയി​ൽ മി​കവ് പുലർത്തി​യ വ്യക്തി​ത്വങ്ങളെ ആദരി​ക്കലും നടക്കും. ഫെബ്രുവരി​ 7ന് രാവി​ലെ 9ന് സമൂഹ പൊങ്കാല, 8ന് രാവി​ലെ 8ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്, 10ന് ഉച്ചയ്ക്ക് 2ന് ചപ്രം എഴുന്നള്ളത്ത് എന്നി​വ നടക്കും.