ക്രൈസ്റ്റ് ചർച്ച് : ന്യൂസിലൻഡ് എയ്ക്ക് എതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് മോശം തുടക്കം ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 216 റൺസിന് ആൾ ഒൗട്ടായി. ശുഭ്‌‌മാൻ ഗിൽ (83), ഹനുമവിഹാരി (51) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. മറുപടിക്കിറങ്ങിയ കിവീസ് എ ആദ്യദിനം കളിനിറുത്തുമ്പോൾ 105/2 എന്ന നിലയിലാണ്.

വനിതാ ത്രിരാഷ്ട്ര കപ്പിന്

ഇന്ന് തുടക്കം

കാൻബറ : ഇന്ത്യ, ഇംഗ്ളണ്ട്, ആസ്ട്രേലിയ എന്നീ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലാണ് ആദ്യമത്സരം.

സെലക്ഷൻ തട്ടിപ്പ്:

ഗോകുലം പരാതി നൽകി

തിരുവനന്തപുരം : തങ്ങളുടെ ക്ളബിന്റെ പേരിൽ സെലക്ഷൻ ട്രയൽസുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ ഗോകുലം കേരള എഫ്.സി പരാതി നൽകി. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസുണ്ടെന്ന് വാട്ട്‌സ് ആപ്പിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് നൂറോളം കുട്ടികൾ എത്തിയിരുന്നു.

കിഡ്‌സ് അത‌്‌ലറ്റിക്സ്

തിരുവനന്തപുരം ജില്ല അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11, 12 തീയതികളിൽ ജില്ല കിഡ്സ് അത്‌ലറ്റികസ് മത്സരങ്ങൾ നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂൾ, ക്ളബുകൾ 7 വയസിനും 12 വയസിനും മദ്ധ്യേയുള്ള കുട്ടികളുടെ വിശദ വിവരങ്ങൾ അടങ്ങിയ എൻട്രികൾ 5 ന് മുൻപായി എത്തിക്കേണ്ടതാണ്. 7-8, 9-10, 11-12 എന്നീ ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും മത്സരങ്ങൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495825886, 8075877584.

ക്യാപ്ഷൻ

കൈവിടില്ല ഞങ്ങൾ : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റിൽ തങ്ങൾക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ വിൻഡീസ് ബാറ്റ്‌സ‌്മാൻ കിർക്ക് മക്കെൻഡീയെ ഇരുകൈകളിലായി കോരിയെടുത്ത് ഡ്രെസിംഗ് റൂമിലേക്ക് കൊണ്ടുപോകുന്ന ന്യൂസിലൻഡ് താരങ്ങളായ ജെസി ടഷ്കോഫും ജോസഫ് ഫീൽഡും വിൻഡീസിന്റെ അവസാന വിക്കറ്റായിരുന്നു മക്കൻസീയുടേത്. തിരികിെ നടക്കാൻ ബുദ്ധിമുട്ടിയ താരത്തെ തോളിലേറ്റിയ കിവീസ് താരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.