കൊല്ലൂർവിള: മുസ്ലിംലീഗ് മുൻ ജില്ലാ സെക്രട്ടറി കൊല്ലൂർവിള പള്ളിമുക്ക് കലുങ്ങുമുക്ക് തേജസ് നഗർ ഷൈനി മൻസിലിൽ ഐ.ഷംസുദ്ദീൻ (മിഠായി ,66) നിര്യാതനായി. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് മുൻ ജോയിന്റ് സെക്രട്ടറി, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് പി.ആർ.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേവിള മണക്കാട് മണമേൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സൈനബാ ബീവിയുടെയും മകനും മണമേൽ കുടുംബാംഗവുമാണ്. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കർസ്ഥാനിൽ. ഭാര്യ: ഷൈല. മക്കൾ: ഷൈനി, സിമിയ. മരുമക്കൾ: സിദ്ദീഖ് (ദുബായ്), ഷിബു (സൗദി).