entrance-exam

തിരുവനന്തപുരം : 2020ലെ പ്രൊഫഷണൽ കോഴ്സുകളിലെക്കുള്ള എൻ‌ട്രൻസ് പരീക്ഷയ്ക്ക് നാളെ മുതൽ അപേക്ഷിക്കാം.

എൻജിനിയറിംഗ് പ്രവേശനത്തിനും നീറ്റ് എഴുതുന്നവർക്ക് സംസ്ഥാനത്ത് രജിസ്‌ട്രേഷനുമുള്ള വിജ്ഞാപനം ഇന്നിറങ്ങും. പ്രോസ്‌പെക്ട്സ് അംഗീകരിച്ച് സർക്കാർ ഇന്നലെ ഉത്തരവായി. നാളെ മുതൽ ഓൺലൈനായി

അപേക്ഷ സമർപ്പിക്കാം. എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങൾക്ക് ആകെ 45 ശതമാനം മാർക്കും മെഡിക്കലിന് ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി എന്നിവയ്ക്ക് ആകെ 50 ശതമാനവും മതി. നേരത്തെ ബയോളജിക്ക് മാത്രം 50ശതമാനം മാർക്ക് നിർബന്ധമായിരുന്നു. എ.ഐ.സി.ടി, എം.സി.ഐ എന്നിവയുടെ നിർദേശങ്ങൾക്കാനുസരിച്ചാണ് ഈ മാറ്റം. എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ഫ്ലോട്ടിംഗ് സമ്പ്രദായം തുടരും. എൻജിനിയറിംഗ് പ്രവേശനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നർക്ക് സംവരണം ഏർപ്പെടുത്തി. ഇതിനായി സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 10ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.