കല്ലമ്പലം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കല്ലമ്പലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. എസ്.എഫ്.ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സാദിഖ് അദ്ധ്യക്ഷനായി. എ.എച്ച് നജീബ്, ജിജു എന്നിവർ സംസാരിച്ചു.