നെയ്യാറ്റിൻകര : വേങ്ങപ്പൊറ്റ സി.വി.കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസും വിമുക്തി ക്ലബും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.ബിജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ വായിച്ചു.വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ,ജോയിന്റ് സെക്രട്ടറി എൻ.ബാബു, കമ്മിറ്റി അംഗങ്ങളായ പി.യു.അനീഷ്,എസ്.സന്തോഷ്,വനിതാവേദി സെക്രട്ടറി ദിവ്യാ ഷൈൻകുമാർ, ലൈബ്രേറിയൻ കെ.ഷിബു എന്നിവർ പങ്കെടുത്തു.