നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത സംഘടിപ്പിക്കുന്ന 14-ാമത് നെയ്യാറ്റിൻകര ബൈബിൾ കൺവെൻഷൻ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രൂപത ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ ജി ക്രിസ്തുദാസ് ആരംഭ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശുശ്രൂഷ കോ ഓർഡിനേറ്റർ വി.പി. ജോസ്, നെയ്യാറ്റിൻകര റീജിയണൽ കോ-ഓർഡിനേറ്റർ സെൽവരാജ്, രൂപതാ ഫിനാൻസ് ഡയറക്ടർ അൽഫോൺസ് ലിഗോറി, കൺവെൻഷൻ കോ ഓർഡിനേറ്റർ ഫാ.ജറാൾഡ് മത്യാസ്, പ്രൊക്യൂറേറ്റർ ഫാ.ക്രിസ്റ്റഫർ, യുവജന കമ്മിഷൻ ഡയറക്ടർ ഫാ.റോബിൻ സി.പീറ്റർ, ഫാ.തോമസ് ഈനോസ്, ഫാ. ഹെൻസിൽ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ചയാണ് കൺവെൻഷന്റെ സമാപനം. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. വിവിധ ദിവസങ്ങളിൽ നെയ്യാറ്റിൻകര റീജിയണൽ കോ ഓർഡിനേറ്റർ ഡി.സെൽവരാജ്, ശുശ്രൂഷ കോ -ഓർഡിനേറ്റർ വി.പി. ജോസ്, ഡോ.ക്രിസ്തുദാസ് തോംസൺ തുടങ്ങിയവർ ദിവ്യബലിക്ക് നേതൃത്വം നൽകും.