നെയ്യാറ്റിൻകര:ആര്യങ്കോട് രാഹുൽ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വാർഷികവും സാന്ത്വനം പരിപാടിയും പെരുങ്കടവിള പഞ്ചായത്ത് ആഡറ്റോറിയത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ഡോ.ഗീതാരാജശേഖരൻ,പെരുങ്കടവിള പഞ്ചായത്ത്പ്രസിഡന്റ്‌ സുനിത,വാർഡ് മെമ്പർമാരായ പ്രഭാകരൻ,അഖിൽ,ഇടത്തല ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.പെരുങ്കടവിള ബഡ്‌സ് റീഹാബിലറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം,അസംസ്‌കൃത വസ്തുക്കൾ വിതരണംഎന്നിവ ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽനേടിയ രജിത്കുമാറിനെ ആദരിച്ചു.