തിരുവനന്തപുരം: കൊടുങ്ങല്ലൂർ സോപാനം സംഗീത വിദ്യാലയത്തിന്റെ ഈ വർഷത്തെ സംഗീതരത്ന പുരസ്കാരത്തിന് പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ഡോ.ബി. അരുന്ധതി അർഹയായി. കർണാടക സംഗീതത്തിലെ വേറിട്ട ആലാപനശൈലി കൊണ്ടും സംഗീതാധ്യാപിക എന്ന നിലയിലും ശുദ്ധസംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി അംഗങ്ങളായ ഡോ.കെ. കേശവൻ നമ്പൂതിരി, ജയപ്രകാശ് ഗോപാലൻ, സിജിൽ കൊടുങ്ങന്നൂർ എന്നിവർ അറിയിച്ചു.
പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 16ന് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സോപാനം സംഗീത വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും.