കിളിമാനൂർ: ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിരക്തസാക്ഷിദിനത്തിൽ ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ വിവിധ മേഖലാകമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. കിളിമാനൂർ മേഖലയിലെ പോങ്ങനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച അസംബ്ലി കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീക്കുട്ടൻ അദ്ധ്യക്ഷനായി.
വെള്ളല്ലൂരിൽ സി.പി.എം ഏരിയാകമ്മിറ്റിയംഗം എസ്. മധുസൂദനകുറുപ്പ് ഉദ്ഘാടനം ചെയ്തു. വിഷ്ണു അദ്ധ്യക്ഷനായി. പഴയകുന്നുമ്മേലിൽ സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജിത് അദ്ധ്യക്ഷനായി. പുളിമാത്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗം വി. ബിനു ഉദ്ഘാടനം ചെയ്തു. തൻസീർ അദ്ധ്യക്ഷനായി. മടവൂരിൽ ജോൺ വില്യംസ് ഉദ്ഘാടനം ചെയ്തു. റമീസ് അദ്ധ്യക്ഷനായി. കൊടുവഴന്നൂരിൽ രതീഷ് പേരൂർക്കട ഉദ്ഘാടനം ചെയ്തു. സുജേഷ് അദ്ധ്യക്ഷനായി. പള്ളിക്കലിൽ രതീഷ് മണ്ണന്തല ഉദ്ഘാടനം ചെയ്തു. അഡ്വ. അമ്മു അദ്ധ്യക്ഷയായി. നഗരൂരിൽ എം. ഷിബു ഉദ്ഘാടനം ചെയ്തു. അനൂപ് അദ്ധ്യക്ഷനായി. കരവാരത്ത് എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു അദ്ധ്യക്ഷനായി. കുടവൂരിൽ രജിത് ഉദ്ഘാടനം ചെയ്തു. ഷമീം അദ്ധ്യക്ഷനായി. അടയമണിൽ എൻ. ജഹാംഗീർ ഉദ്ഘാടനം ചെയ്തു. അഖിൽ അദ്ധ്യക്ഷനായി.