കടയ്ക്കാവൂർ: വക്കം കടയ്ക്കാവൂർ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസിൽ കുട്ടികൾക്കായി ലോഫി പ്രോഗ്രാം സംഘടിപ്പിച്ചു. ലയൺസ് ക്വസ്റ്റ് ചൈൽഡ് റൈറ്റ്സ് എസ്റ്റോ കോമ്പറ്റീഷൻ എന്നിവ നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ വിപിൻ, ലയൺസ് പ്രസിഡന്റ് കെ. പ്രകാശ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻജിനിയർ ജയകുമാർ, പി.ടി.എ പ്രസിഡന്റ്.അഡ്വ. റസൂൽഷാൻ, ട്രഷറർ ജയൻ, ലയൺ രഞ്ചൻ എന്നിവർ പങ്കെടുത്തു.