a-k-balan
a k balan

തിരുവനന്തപുരം: പ്രായോഗികവും നിയമപരവുമായി നോക്കിയാൽ ഗവർണർക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രമേയം അനുവദിക്കാനാകില്ലെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താലേഖകരോടു പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതും സുപ്രീംകോടതിയെ സമീപിച്ചതുമൊക്കെ ചട്ടപ്രകാരവും ഭരണഘടനാപ്രകാരവുമായിരുന്നു. ആ സാഹചര്യത്തിൽ ഭരണഘടനയിലോ ചട്ടത്തിലോ ഇല്ലാത്ത കാര്യത്തിൽ കീഴ്‌വഴക്കമുണ്ടാക്കാനാകില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം വഷളാക്കി ഭരണസ്തംഭനമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.