
മുടപുരം: ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന കിഴുവിലം ഗ്രാമ പഞ്ചായത്ത് കാട്ടുമുറാക്കൽ പതിന്നാലാം വാർഡിലെ ആറ്റുവരമ്പിൽതിട്ട റോഡിന്റെ നിർമ്മാണോദ്ഘാടനം വി. ശശി നിർവഹിച്ചു .
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ചന്ദ്രൻ, പതിനേഴാം വാർഡ് ഗ്രാമ പഞ്ചായത്ത് മെമ്പർ സാംബശിവൻ, വാർഡ് വികസന സമിതി ചെയർമാൻ എ. അൻവർഷ, മഞ്ജു, രജിത ഷാഹിൻ മൻസാർ തുടങ്ങിയവർ സംസാരിച്ചു.