ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി ആരംഭിച്ചു. കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്‌തു. കോളേജ് യൂണിയൻ ചെയർമാൻ അനന്തു. ഡി.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ലക്ഷ്‌മി ചന്ദ്രശേഖർ, ഡോ. എൻ.വി. സുനിൽരാജ്, ഡോ. കെ. പ്രദീപ് കുമാർ, ഡോ. ഗോപകുമാർ,​ നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര എന്നിവർ സംസാരിച്ചു. ഡോ. കെ.ബി. ശെൽവമണി സ്വാഗതവും കോളേജ് യൂണിയൻ സെക്രട്ടറി അജിൻചന്ദ്രൻ ജെ നന്ദിയും പറഞ്ഞു.