sargam

വെമ്പായം: നിയോസ് സ്കൂളുകളുടെ നാലാമത് "സർഗോത്സവം 2020 " വെമ്പായം ഓക്സ്ഫോർഡ് മോഡൽ സ്കൂളിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള കലാമേള ടി.പി. സംഗീത് ഉദ്ഘാടനം ചെയ്തു. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് മോഡൽ സ്കൂൾ വെമ്പായവും, രണ്ടാം സ്ഥാനം ശ്രീനന്ദനം പബ്ലിക്ക് സ്കൂൾ പാറശാലയും, മൂന്നാം സ്ഥാനം കേരളീയ വിദ്യാഭവൻ കരുമവും പങ്കിട്ടു. കെ.ജി.എൽ.പി ഒന്നാം സ്ഥാനം ഹെർക്കുലീസ് മോഡൽ സ്കൂൾ പാങ്ങോട്ടും യു.പി ഒന്നാം സ്ഥാനം ശ്രീനന്ദനവും നേടി. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണം അസ്മ ചെയർമാൻ വി.സുധൻ നായർ നിർവഹിച്ചു.