പാലോട്: കിഫ്ബി പദ്ധതിയിൽ നിന്നും 49.69 കോടി രൂപ മുടക്കി നവീകരിച്ച പാലോട് - ബ്രൈമൂർ റോഡിന്റെ ഉദ്ഘാടനം പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് ഇന്ന് വൈകിട്ട് 3ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്ര കുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.