ആര്യനാട്: ബി.ജെ.പി ജനജാഗ്രത സമ്മേളനങ്ങളുടെ ഭാഗമായി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസജാഥയുടെ സമാപനം സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജാഥയുടെ രണ്ടാം ദിവസം പൂവച്ചൽ പഞ്ചായത്ത് വീരണകാവ് മേഖല, കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിച്ചു. ജാഥാക്യാപ്ടൻ മുളയറ രതീഷ്, പൂവച്ചൽ ജ്യോതികുമാർ, ശ്രീജാ സുദർശൻ, കുറ്റിച്ചൽ ബിനിൽ, രഞ്ജിത്ത്.പുതുകുളങ്ങര അനിൽ, സുദർശനൻ എന്നിവർ പങ്കെടുത്തു.