jan31b

ആ​റ്റിങ്ങൽ: പണിപൂർത്തിയായ മൂന്ന് പദ്ധതികൾ ഉൾപ്പെടെ ആറ് കോടി രൂപയുടെ ഭൗതിക സാഹചര്യ വികസനത്തിന് തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. വി. ശശി എം.എൽ.എയുടെ ഫണ്ടായ ഒരുകോടി ഇരുപത് ലക്ഷം ചെലവിട്ട് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

നാലരക്കോടി ചെലവ് ചെയ്ത് നിർമ്മിക്കുന്ന ഓഡി​റ്റോറിയം ബ്ലോക്കിന്റെയും ഡൈനിംഗ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും സൗജന്യ സിവിൽ സർവീസ് പരിശീലന കളരിയുടെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടാലൻ​റ്റ് ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലെ​റ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബാ ബീഗവും നിർവഹിച്ചു

ഹൈസ്‌കൂൾ വിഭാഗം പ്രധാന മന്ദിരത്തിന്റെ നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം എസ്. രാധാദേവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, വാർഡ്‌ മെമ്പർ എം.എസ്. ഉദയകുമാരി, വികസന സമിതി ചെയർമാൻ വി. മുരളീധരൻനായർ നായർ, സിവിൽ സർവീസ് പരിശീലന സ്‌പോൺസർ സി. രാമകൃഷ്ണൻനായർ, മംഗലപുരം എ.ഇ. രാമകൃഷ്ണൻനായർ, മുൻ പി.ടി.എ പ്രസിഡന്റ് വി. രാജേന്ദ്രൻ നായർ, പി.​ടി.എ പ്രസിഡന്റ് ജി. സജയകുമാർ, പ്രിൻസിപ്പൽ എച്ച്. ജയശ്രീ, മുൻ ഹെഡ്മിസ്ട്രസ് എ. റസിയാബീവി, ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീന. എ എന്നിവർ സംസാരിച്ചു.