ചിറയിൻകീഴ്: താമരക്കുളം കുറുമായ്ക്കര മാടൻനട ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം ഇന്ന് ആരംഭിച്ച് 5ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 4ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,7ന് സുദർശന ഹോമം,9ന് കലശം,നവഗം, പഞ്ചഗവ്യം തുടർന്ന് കലശവും കലശാഭിഷേകവും 10ന് അഷ്ടാഭിഷേകം,വൈകിട്ട് 6.30ന് ഭഗവതി സേവ,രാത്രി 7ന് മാടൻ തമ്പുരാൻ വിശേഷാൽപൂജ, 5ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കലശം, നവഗം, പഞ്ചഗവ്യം തുടർന്ന് കലശവും കലശാഭിഷേകവും, 10ന് അഷ്ടാഭിഷേകം, ഉച്ചയ്ക്ക് 3ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തിട്ടയിൽമുക്ക്, കുന്നിൽ വൈദ്യന്റെ മുക്ക്, പടനിലം,വലിയകട,ബസ് സ്റ്റാൻഡ്,പണ്ടകശാല, ആൽത്തറമൂട് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പറയ്ക്കെഴുന്നള്ളത്ത്,രാത്രി 7ന് ഉത്സവവിളക്ക്, 10ന് തൃക്കൊടിയിറക്ക് എന്നിവ നടക്കും.