കുഴിത്തുറ: കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ എ.എസ്.ഐയെ വെടിവച്ച് കൊലപെടുത്തിയ കേസിലെ പ്രതികളായ അബ്ദുൾഷമീമിനെയും തൗഫികിനെയും നാഗർകോവിൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്നലെ വൈകിട്ട് 3.30 ഒാടെയാണ് നാഗർകോവിൽ പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്.

വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. തുടർന്നാണ് റിമാൻഡ് ചെയ്തത്. ഈമാസം 14ലേക്ക് കേസ് മാറ്റി.