തിരുവനന്തപുരം: കേരളകൗമുദി, ഉള്ളൂർ കാർത്തികാ മാതൃസമിതി, ആര്യതാര ആയുർ നികേതൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള സൗജന്യ രോഗനിർണയ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉള്ളൂർഗ്രാമം ബ്രാഹ്മണ സഭാഹാളിൽ നടക്കും. സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്യും. ഡോ. അർജുൻചന്ദ് സി.പി, ഡോ. ആര്യാ കൃഷ്ണൻ, ഡോ. ഗോപിക എസ്, ഡോ. അരുന്ധതി സി നായർ, ഡോ. സുബി പി.ബി, എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ അരുൺ എം.എസ് എന്നിവർ നേതൃത്വം നൽകും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്‌കുമാർ, കൗൺസിലർ ജോൺസൺ ജോസഫ് എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447115818, 9497270734.