കിളിമാനൂർ :കടന്നൽ കുത്തേറ്റ് റോഡ് നിർമ്മാണ തൊഴിലാളികൾക്ക് പരിക്ക്.ചെറുനാരകം കോട് സ്വദേശി സുഗതൻ (55),ചാരുപാറ സ്വദേശി സൈജു (35).കിളിമാനൂർ സ്വദേശി അപ്പുണ്ണി (60),തോപ്പിൽ സ്വദേശി ഷാജി (55) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവർ മുളയ്ക്കാലത്തുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇവർ പ്രദേശത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളാണ്.കഴിഞ്ഞ ദിവസം കിളിമാനൂർ ഉടയൻകാവിനു സമീപം റോഡ് പണി നടക്കുന്നതിനിടെ സമീപത്തെ പാറക്കെട്ടിൽ കൂടു കൂട്ടിയിരുന്ന കടന്നലുകളിൽ നിന്നാണ് ആക്രമണമുണ്ടായത്.കടന്നൽ കൂട്ടിൽ പക്ഷി കൊത്തിയതിനെ തുടർന്ന് കടന്നൽ പറ്റമായി ഇളകുകയായിരുന്നുവത്രെ ഇവിടെ സ്ഥിതി ചെയ്യുന്ന കടന്നൽ കൂട് പരിസര വാസികൾക്കും യാത്രികർക്കും ഭീഷണിയാവുകയാണ്.