ആറ്റിങ്ങൽ:കോരാണി ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസിൽ പാചകപ്പുരയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി നിർവഹിച്ചു.മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് പത്മകുമാരി.ആർ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മഞ്ജുള നന്ദിയും പറഞ്ഞു.