വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ദേശീയ തൂക്ക നേർച്ച ഉത്സവത്തിന്റെ ഭാഗമായി ചായത്തമ്മക്ക് താലി സമർപ്പണം ഇന്ന് രാത്രി 8ന് നടക്കും. ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണൻപോറ്റി ക്ഷേത്രമേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ് കുമാർ, എൻ. രവീന്ദ്രൻനായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകും. ഇന്ന് രാത്രി 8ന് കാക്കാരിശ്ശിനാടകം രുദ്രതാണ്ഡവം. നാളെ ഉച്ചക്ക് അന്നദാനം, രാത്രി 7ന് ആദ്ധ്യാത്മികപ്രഭാഷണം, 8ന് ഭരതനാട്യം അരങ്ങേറ്റം, 9ന് നൃത്തനൃത്യങ്ങൾ. ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹപൊങ്കാല 6ന് രാവിലെ 8.35ന് നടക്കും. സമാപനദിനമായ 7ന് രാവിലെ തൂക്കം വഴിപാടും, വൈകിട്ട് ഘോഷയാത്ര.