തിരുവനന്തപുരം: സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്‌മയുടെ നാലാമത് വാർഷിക ജനറൽ കൗൺസിൽ നാളെ രാവിലെ 10ന് ട്രിവാൻഡ്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ വിതുര ശശി അദ്ധ്യക്ഷത വഹിക്കും. പൗരത്വ നിയമത്തിനെതിരെ കൗൺസിലിൽ പ്രമേയം പാസാക്കുമെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു. സ്‌മരണാഞ്ജലി, വാർഷിക റിപ്പോർട്ട്, വരവുചെലവ് സംബന്ധിച്ച ചർച്ച എന്നിവയും നടക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പഴന്തി അനിലിനെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. വിക്രമൻ നായരെയും ആദരിക്കും. ചിത്രാഞ്ജലി എന്ന പേരിൽ സമ്മോഹനം മീഡിയസെൽ പുറത്തിറക്കുന്ന ചിത്ര ആൽബം വിതരണം ചെയ്യുമെന്നും ജനറൽ കൺവീനർ അറിയിച്ചു.