കല്പറ്റ: ലക്കിടിയിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുമാവ് മരിച്ചു. കുപ്പാടിത്തറ പുതിയാറ്റിക്കണ്ടി ഇബ്രാഹിം - ആയിഷ ദമ്പതികളുടെ മകൻ ഷൗക്കത്തലി (36) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. അബുദാബിയിൽ നിന്ന് ലീവിനു വന്ന ഷൗക്കത്തലി അടുത്ത ആഴ്ച തിരിച്ചു പോകാനിരിക്കുകയായിരുന്നു. ഓറിയന്റൽ കോളേജ് പൂർവ വിദ്യാർത്ഥിയായ ഇയാൾ കോളേജിൽ നിന്ന് ചില സർട്ടിഫിക്കറ്റുകൾ വാങ്ങി മടങ്ങവെ ലക്കിടി എൽ.പി സ്‌കൂളിനടുത്തു വെച്ചായിരുന്നു അപകടം. പരേതരായ ചെന്നലോട് പുത്തൂർ അബ്ദുള്ളയുടെ മകൾ ജംഷീനയാണ് ഭാര്യ. മക്കൾ: ആയിഷ, ഹൈറ.