തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ. പി. പല്പു സ്‌മാരക യൂണിയന്റെ കലോത്സവം നാളെ രാവിലെ 9.30ന് പേരൂർക്കട വിന്നേഴ്സ് ക്ളബ് ഹാളിൽ നടക്കും. ഗുരുദേവകൃതികളെ ആസ്‌പദമാക്കി ശാഖകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തി ആലാപനം, ചിത്രരചന, പ്രസംഗം, വ്യാഖ്യാനം, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. വൈകട്ട് 4ന് യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രസമിതി അംഗം ഗീതാമധു സംഘടനാ സന്ദേശം നൽകും. യോഗം ഡയറക്ടർ ബോർഡ് അംഗം പി.സി. വിനോദ്, വനിതാസംഘം കോ ഓർഡിനേറ്റർ പേരൂർക്കട സോമസുന്ദരൻ, വനിതാ സംഘം സെക്രട്ടറി ആശാ രാജേഷ്, വൈസ് പ്രസിഡന്റ് മിനി സാജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിജിത്ത്, സെക്രട്ടറി അരുൺകുമാർ, ജോയിന്റ് സെക്രട്ടറി അഖിൽ, എംപ്ളോയീസ് ഫോറം സംസ്ഥാന കമ്മിറ്റി ഷിബു ശശി, സൈബർ സേന കൺവീനർ ഇന്ദു സിദ്ധാർത്ഥൻ എന്നിവർ ആശംസാപ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് സതികുമാരി നന്ദിയും നടത്തും. യോഗത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഉച്ചഭക്ഷണം ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ അറിയിച്ചു.