വെഞ്ഞാറമൂട്: വീടിന് സമീപത്തുവച്ച് പാമ്പുകടിയേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെമ്പായം തലയൽ കോലിഞ്ചി വീട്ടിൽ മുരളീധരനെയാണ് (55) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ വീടിന് സമീപത്ത് പാമ്പിനെ കണ്ടെങ്കിലും മുരളീധരൻ കല്ലെറിഞ്ഞതിനെ തുടർന്ന് പാമ്പ് ഇഴഞ്ഞുപോയി. ഇതിനുശേഷം പുറത്തേക്ക് പോയ മുരളീധരൻ മടങ്ങി വരുമ്പോൾ അതേ സ്ഥലത്തുവച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ പിന്നീട് പാമ്പിനെ തല്ലിക്കൊന്നു.