തിരുവനനന്തപുരം: അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് വഴി നൽകുന്ന ക്ഷേമ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന എല്ലാവരെയും ബോർഡിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിക്കു കീഴിൽ കൊണ്ടുവരികയാണു സർക്കാരിന്റെ ലക്ഷ്യം. അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള തൊഴിലാളി ക്ഷേമ ബോർഡായി ഇതു മാറും. ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 25,000 പേരെ ബോർഡിന്റെ ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കാനാണു ലക്ഷ്യമിടുന്നത്. ഫെബ്രുവരി 10നു മുൻപ് ജില്ലാതലത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്നും മന്ത്രി പറഞ്ഞു.