നെടുമങ്ങാട് :മതത്തിന്റെ പേരിൽ വോട്ട് തട്ടാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ഇന്ത്യൻ മുസ്ലിങ്ങൾ തിരിച്ചറിയണമെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് ബി.ജെ.പി നേതൃത്വത്തിൽ ജനജാഗരണ സമിതി നെടുമങ്ങാട് ചന്തമുക്കിൽ സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഴകുറ്റിയിൽ നിന്നാരംഭിച്ച ജാഗ്രതാ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേണൽ ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജെ.ആർ.പത്മകുമാർ, പള്ളിപ്പുറം വിജയകുമാർ,പൂവത്തൂർ ജയകുമാർ,മലയിൻകീഴ് രാധാകൃഷ്ണൻ, ശിവകുമാർ,സുരേന്ദ്രൻ നായർ,അരവിന്ദാക്ഷൻ നായർ,രാധാകൃഷ്ണൻ,മനേഷ് കുമാർ, ശിവശങ്കരൻ, മാലിക ഗോപി എന്നിവർ പങ്കെടുത്തു.