നെടുമങ്ങാട്: അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വില്പന നടത്തിയ കേസിൽ യുവാവ് പിടിയിൽ. പുളിഞ്ചി പണയിൽ വീട്ടിൽ അൻഷാദ് (29) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.മദ്യവില്പനശാലകൾക്ക് അവധിയായിരിക്കെ,നെടുമങ്ങാട് മുനിസിപ്പൽ മാർക്കറ്റിലെ ഇറച്ചിക്കടയിൽ മദ്യക്കച്ചവടം നടത്തിയതായാണ് കേസ്.വില്പനക്ക് സൂക്ഷിച്ചിരുന്ന ആറര ലിറ്ററോളം മദ്യം കണ്ടെടുത്തു.നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതിയെ റിമാൻഡ് ചെയ്തു.