നെടുമങ്ങാട് :ജനജാഗ്രത സമിതിയുടെ പൊതുസമ്മേളനം നടക്കവേ,തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞുവച്ചു.ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ ഉപരോധം പിൻവലിച്ചു.ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ,പൂവത്തൂർ ജയൻ,നഗരസഭ കൗൺസിലർ സുമയ്യ മനോജ്,ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.