bank-strike

തിരുവനന്തപുരം : ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തുടനീളം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു. പണിമുടക്ക് ഇന്നും തുടരും. ബി.ജെ.പി അനുകൂല സംഘടനയായ എൻ.ഒ.ബി ഡബ്ള്യൂ ഉൾപ്പെടെ ഒമ്പതു യൂണിയനുകളുടെ പൊതുവേദിയാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയ ബാങ്ക് ജീവനക്കാർ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ഇനി മാർച്ച് 11,12,13 തിയ്യതികളിലും പണിമുടക്ക് നടത്തും. തുടർന്നും ശമ്പള പരിഷ്കരണം നടത്താൻ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനും കേന്ദ്രസർക്കാരും തയ്യാറായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ അറിയിച്ചു.