ആര്യനാട് :അലുമിനിയം ലേബർ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ( അൽക്ക )ആര്യനാട് യൂണിറ്റ് ഉദ്‌ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സുനിൽ എസ് .കെ.വി നിർവഹിച്ചു.നെടുമങ്ങാട് മേഖല സെക്രട്ടറി അനിൽകുമാർ, ട്രഷറർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.മണികണ്ഠൻ നായർ ( പ്രസിഡന്റ് ),ശ്യാം ചന്ദ്രൻ (സെക്രട്ടറി ),നവാസ് ( ട്രഷറർ ),രാജേഷ്,പ്രമോദ്, രഞ്ജിത്ത്,സുനിൽകുമാർ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.