തിരുവനന്തപുരം: പ്രോഗ്രസീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും തൃശൂരിലെ കൃഷിവിജ്ഞാനകേന്ദ്രത്തിൽ നടക്കും. ഒന്നാം ദിവസത്തെ ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ, അഡ്വ. കെ. രാജൻ എം.എൽ.എ, സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എ.ഐ എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോയ് വി.ഒ തുടങ്ങയ നേതാക്കൾ സംസാരിക്കും. സെമിനാറിൽ ഡോ. രാജാ ഹരിപ്രസാദ്, എ.പി. അഹമ്മദ്, ഹൗസിംഗ് ബോർഡ് ചെയർമാൻ പ്രസാദ്, അഡ്വ. ആശ ഉണ്ണിത്താൻ, അഗ്രി. യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ഗിരിജ, ഡോ. അനിൽകുമാർ. പി, ഡോ. വിജയരാഘവൻ, ഡോ ഇ.എൻ. ശിവദാസൻ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും. നൂറിലധികം അദ്ധ്യാപകർ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡന്റ് ഡോ.സി. ഉദയകല, സെക്രട്ടറി പ്രൊഫ.ടി.ജി. ഹരികുമാർ, പ്രൊഫ. ജിപ്‌സൺ വി. പോൾ, പ്രൊഫ. സഫിമോഹൻ, ഡോ. പ്രീത പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.