തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടുകാൽ യൂണിറ്റിന്റെ 28-ാമത് വാർഷിക സമ്മേളനവും കുടംബ സംഗമവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ. സതീഷ് കുമാർ പതാക ഉയർത്തി. സെക്രട്ടറി സോമസുന്ദരരാജൻ സ്വാഗതം പറഞ്ഞു. പ്രമുഖ സാഹിത്യകാരനും കവിയുമായ ഉബൈദുള്ള പിള്ള സാംസ്കാരിക പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ബാബു രാജേന്ദ്രപ്രസാദ്, ജില്ലാകമ്മിറ്റി അംഗം ടി. രാജമ്മ, ബ്ളോക്ക് സെക്രട്ടറി എം. രത്‌നാകരൻ എന്നിവർ സംസാരിച്ചു. മുതിർന്ന പെൻഷണർ കെ. മണികണ്ഠൻ നാടാർ ഒരു കവിത അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം ശ്രീകുമാരൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സോമസുന്ദരരാജൻ (സെക്രട്ടറി), പ്രവർത്തനറിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വരണാധികാരി പി.കെ. തുളസീധരൻ. ഭാരവാഹികളായി കെ.എൻ. സതീഷ് കുമാർ (പ്രസിഡന്റ്), വി. രാജ് മോഹനൻ (സെക്രട്ടറി), ആർ. മണികണ്ഠൻനായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.