ബാലരാമപുരം:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 72-ാം രക്തസാക്ഷി ദിനം ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് നടന്നു.മഹാത്മജിയുടെ ഛായാചിത്രത്തിൽ പ്രമുഖ ഗാന്ധിയനും മുൻ എം.എൽ.എയുമായ അഡ്വ. എസ്.ആർ. തങ്കരാജ് പുഷ്പാഞ്ജലി നടത്തി.സമിതി പ്രസിഡന്റ് എം.നിസ്താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം അഡ്വ. എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. പൗരത്വം ഒരുക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ പാടില്ലെന്ന് സമിതി പ്രസിഡന്റ് എം. നിസ്‌താർ സൂചിപ്പിച്ചു.കൺവീനർ എൻ.എസ്. ആമിന,സി.എം.പി സംസ്ഥാന സമിതി അംഗം ജെ.ഹയറുന്നിസ,കവി കോട്ടുകാൽ ശ്യാമപ്രസാദ് എന്നിവർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.