തിരുവനന്തപുരം: ഗാന്ധി പാർക്കിൽ നിന്ന് രാജ്ഭവനിലേക്ക് ഒരു സംഘടന നടത്തുന്ന കേരള മാർച്ചിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട ഒ.ബി.​ടി.സി ആയുർവേദ കോളേജ് പുളിമൂട് സ്​റ്റാച്യു പാളയം ആർ.ആർ.ലാംമ്പ് മ്യൂസിയം വെള്ളയമ്പലം (എം.ജി.റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രചെയ്യണം.

പ്രവർത്തകരുമായി വരുന്ന വാഹന ഡ്രൈവർമാർ ശ്രദ്ധിക്കുക

ദേശീയപാതയിൽ നിന്ന് പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ കഴക്കുട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യണം. തിരികെ ചാക്ക ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അശാൻ സ്‌ക്വയർ – അണ്ടർപാസ് ബേക്കറി വഴി മാനവീയം വീഥിയിലെത്തി പ്രവർത്തകരെ കയ​റ്റി പോകണം.

എം.സി റോഡിൽ നിന്ന് വാഹനങ്ങൾ കേശവദാസപുരത്തു നിന്ന് തിരിഞ്ഞ് ഉള്ളൂർ – ആക്കൂളം വഴി കഴക്കുട്ടം ബൈപ്പാസിലെത്തി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യണം. തിരികെ ചാക്ക ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അശാൻ സ്‌ക്വയർ – അണ്ടർപാസ്സ് ബേക്കറി വഴി നന്ദാവനത്തെത്തി പ്രവർത്തകരെ കയ​റ്റി പോകണം.

നെടുമങ്ങാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പേരൂർക്കട – ശാസ്തമംഗലം ഇടപ്പഴിഞ്ഞി ജഗതി കരമന വഴി കിഴക്കേകോട്ടയിൽ എത്തി ആളെ ഇറക്കിയശേഷം പുത്തരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യണം. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയ​റ്റി പോകണം.

തിരുവനന്തപരം നഗരത്തിൽ നിന്നു വരുന്ന വാഹനങ്ങൾ കിഴക്കേകോട്ടയിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം പുത്തിരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യണം. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയ​റ്റി പോകണം.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

ദേശിയപാതയിൽ നിന്നു വരുന്ന വാഹനങ്ങൾ ഉള്ളൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മെഡിക്കൽകോളേജ് കുമാരപുരം കണ്ണമ്മൂല – നാലുമുക്ക് പാ​റ്റൂർ – ജനറൽ ആശുപത്രി ആശാൻ സ്‌ക്വയർ – അണ്ടർ പാസ് വഴി പോകണം.

എം.സി റോഡ് വഴി വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്ന് തിരിഞ്ഞ് ഉള്ളൂർ – മെഡിക്കൽ കേളേജ് വഴി പോകണം.

നെടുമങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നു തിരിഞ്ഞ് ശാസ്തമംഗലം ഇടപ്പഴിഞ്ഞി എസ്.എം.സി വഴുതക്കാട് വഴി പോകണം. തമ്പാനൂർ ഭാഗത്തുനിന്നും ആ​റ്റിങ്ങൽ, കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി പഞ്ചാപുര – അണ്ടർപാസ് ആശാൻ സ്‌ക്വയർ വഴി പോകണം.

കിഴക്കേകോട്ട/ തമ്പാനൂർ ഭാഗങ്ങളിൽ നിന്ന് പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം ഫ്ലൈ ഓവർ – തൈക്കാട് വഴുതക്കാട് എസ്.എം.സി വഴി പോകണം.