charamam

ഓയൂർ: സ്കൂൾ ഇടവേള സമയത്ത് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. വെളിയം ടി.വി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വിലങ്ങറ വടക്കോട്ട് പുത്തൻ വീട്ടിൽ ജോൺകുട്ടി- ജൂലി ജോൺ ദമ്പതികളുടെ മകൻ ജോബ് ജോൺ (18 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് ഇടവേള സമയത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ജെറി ജോൺ, ജൂലി ജോൺ.