കൊച്ചി: ഐ.എൻ.ടി.യു.സി നേതാവും കൊച്ചിൻ പോർട്ട് റിട്ട. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റുമായിരുന്ന ദേശാഭിമാനി ഫ്രീഡംറോഡിൽ മാമ്പിള്ളി വീട്ടിൽ ജോൺസൺ മാമ്പിള്ളി (75) നിര്യാതനായി. ഇന്ത്യൻ നാഷണൽ പോർട്ട് ആൻഡ് ഡോക്‌വർക്കേഴ്‌സ് യൂണിയൻ, ഹാർബർ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ ജനറൽസെക്രട്ടറിയായി രണ്ടുപതിറ്റാണ്ട് പ്രവർത്തിച്ചു. 25 വർഷം ബി.പി.സി.എൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായിരുന്നു.
ഭാര്യ: തൃശൂർ പാലത്തിങ്കൽ കുടുംബാംഗം ലിസി. മക്കൾ: ടീന (യു.എസ്.എ), തോമസ് (സ്വിറ്റ്‌സർലൻഡ്). സംസ്കാരം: നാളെ വൈകിട്ട് 3 ന് എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രൽ ബസലിക്ക സെമിത്തേരിയിൽ.