ചേരപ്പള്ളി :പറണ്ടോട് വലിയകലുങ്ക് ഗവ. യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാട്ടുരുചികളിലൂടെ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി.രുചി വൈവിദ്ധ്യങ്ങളുടെ മേള വിളവൂർക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് വി.പി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദ് സി.കെ,ജിജി എസ്.നായർ,ഹെഡ്മിസ്ട്രസ് ശ്രീലത,പി.ടി.എ പ്രസിഡന്റ് എസ്.വി.രഞ്ജിത്ത്, ചേരപ്പള്ളി സാജൻ,ഉദയൻ,സ്കൂൾ വികസന സമിതി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.