മലയിൻകീഴ്: മലയം ചൂഴാറ്റുകോട്ടയിൽ വീടിന് തീപിടിച്ചു. സോമന്റെ ചന്തയിൽ വീട്ടിൽ ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ചന്ദ്രൻ വീട്ടിലുണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് പശു, ആട് എന്നിവയുടെ ഫാം പ്രവർത്തിക്കുന്നുണ്ട്. സമീപവാസികളാണ് വീടിന് തീപിടിച്ച വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീകെടുത്തിയത്. വീട് പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.