കൽപ്പറ്റ: മണ്ടേരി പൊലീസ് ഹൗസിംഗ് കോളനിക്ക് സമീപം കാസാ റെസ്റ്റോ ഹോം സ്റ്റേയോട് ചേർന്ന് കാസാ റെസ്റ്റോ ആയുർവേദ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി.വിനോദ് ബാബു മുഖ്യ പ്രഭാഷണം നടത്തി.കെ.ടി.ഷൺമുഖൻ, കെ.ജി.ശ്രീധരൻ നായർ, ശ്രീജ രാധാകൃഷ്ണൻ, പി.ബി.ഭാനുമോൻ, കെ.ശിവദാസ്, ഇ.കെ.അരുൺ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രേഖ അരുൺ എന്നിവർ സംസാരിച്ചു.
ക്ലിനിക്ക് രാവിലെ 10 മുതൽ വൈകിട്ട് 7 വരെയുണ്ടാവും. ശിരോധാര, കിഴി, മസ്സാജ്, സ്റ്റീം ബാത്ത്, പഞ്ചകർമ്മ തെറാപ്പി, യോഗ തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്.